Search

kelkkunnundo…?

ഒരു കളിപ്പാട്ടത്തിന്റെ  കൈപ്പുള്ള ഓർമ്മക്കുറിപ്പ്.

എഴുതി ശീലമില്ലാ പക്ഷേ ചില കാര്യങ്ങൾ കാണുമ്പോഴും കേൾക്കുമ്പോഴും ചിലത് പറയാതിരിക്കാൻ ആകില്ല. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ആക്രമണം വർധിച്ചു വരുന്ന വാർത്തകൾ കാണുമ്പോൾ പേടിയാകുന്നു… ഇതിന് ഇനിയും ഒരു അവസാനം ഇല്ലേ ? എന്റെ അനുഭവം പറയട്ടേ.
എല്ലാവരും പറയും, കുട്ടിക്കാലത്തു എന്തൊരു സന്തോഷം ആയിരുന്നു… വീണ്ടും കുട്ടികളായി ആ പഴയ കാലത്തേക്ക് പോകാൻ കൊതിയാകുന്നു എന്നൊക്കെ … പക്ഷേ ഞാൻ മുഖം തിരിക്കും, ഇല്ല.. എനിക്ക് ആ പഴയ കുട്ടിക്കാലത്തെക്കു പോകണ്ട…  എനിക്കവിടെ ഇരുട്ടാണ് .. ഒരിക്കലും ചെന്നെത്തിപ്പെടാൻ ഇഷ്ടമില്ലാത്ത ഒരു ഇരുട്ട്…  പല്ലുകൾ, സീൽക്കാരങ്ങൾ, ചോര, മണം, വേദന, വീർപ്പുമുട്ടൽ.. ഒരു ഭോഗവസ്തു ആയതിന്റെ കൈപ്പുള്ള ഓർമ്മകൾ.

റേഡിയോയിൽ ഏഴരയോടെ വാർത്ത തുടങ്ങുമ്പോൾ അച്ഛനും അമ്മക്കും തോട്ടത്തിൽ പണിക്കു പോകാൻ ഇറങ്ങണം.. രണ്ടാം ക്ലാസ്കാരനായ എന്നെ അയൽപ്പക്കാക്കരനായ അയാളുടെ വീട്ടിലാക്കി ആക്കി ഉമ്മ തന്ന് വേഗത്തിൽ പണിസ്ഥലത്തെക്കു നടന്നുപോകുന്ന അമ്മയേ നോക്കി കുറച്ചുനേരം  പിന്നെ പയ്യെ അയാളുടെ വീട്ടിലെ ആട്ടിൻ കൂട്ടിലേക്ക്… അവിടെ ആട്ടിൻ കുട്ടികളുമായി കളിച്ചുനടക്കും പിന്നെ ഒൻപത് മണിയാകുമ്പോൾ കൂട്ടുകാരോടാപ്പം സ്കൂളിലേക്ക്… 

നല്ല സ്നേഹം ഉള്ളവനായിരുന്നു അയാൾ… 50 വയസ്സ് മധുരമുള്ള വെല്ലകഷണങ്ങൾ, മിക്ക ദിവസവും മിട്ടായി വാങ്ങാൻ 10 പൈസ, ദിവസവും സ്കൂളിൽ പോകാൻ നേരം കവിളിൽ ഒരുമ്മ.. അങ്ങനെ എന്തെല്ലാം സ്നേഹ പ്രകടനങ്ങൾ… എപ്പോഴാണ് കാര്യങ്ങൾ മാറിയത് എന്ന് ഇപ്പോൾ എനിക്ക് ഓർമ്മയില്ല… വാതിൽ രണ്ടും അടക്കണമായിരുന്നു, പച്ച നിക്കറും ക്രീം കളർ ഷർട്ട് ഊരിക്കളായണമായിരുന്നു… ഉമ്മ വെക്കണമായിരുന്നു ശരീരത്തിന്റെ പലയിടത്തും…. ഇത് ഒരു ഒളിച്ചു കളിയാണ്… അപ്പോൾ ആരോടും പറയാനും പാടില്ല… അതാണ് ശട്ടം… ഇല്ല വേദനകൾ ഒന്നുമില്ല… ചിലപ്പോൾ ലിംഗത്തിലെ തൊലി ഒന്ന് വേദനിക്കും അത് സാരമില്ല… കളികൾ വീണ്ടും തുടർന്ന് കൊണ്ടിരുന്നു… 

“ഇനി വേറേ ഒരു കളി ഉണ്ട്…. കുറച്ച് വേദനിക്കും പക്ഷേ അത് സാരമില്ല..” ഒരു വിരലിന് ഇത്ര ശക്തമായ വേദന ഉണ്ടാക്കാൻ പറ്റും എന്ന് അന്ന് അറിഞ്ഞു… “ഇത് വേണ്ട… എനിക്ക് വേദനിക്കുന്നു….” “ഇല്ല വേണ്ടങ്കിൽ വേണ്ട…” എന്നാൽ പിന്നീട് നിർബന്ധം കൂടിവന്നു… അതോടെ അങ്ങോട്ട് പോകാൻ ഇഷ്ടമില്ലാതെയായി… സ്കൂളിൽ പോകാൻ മടിച്ചതും അതിനാലാണ്… രാവിലെ അവിടെ പോയി നിൽക്കണ്ടല്ലോ… 

പക്ഷേ, അയാളിലെ ചെകുത്താൻ പുറത്തിറങ്ങി താണ്ഡവം ചെയ്ത ഒരു ദിവസം വന്നു… ബലമായി കമിഴ്ത്തിക്കിടത്തി അയാൾ പുതിയ ആ കളി പരീക്ഷിച്ചു… വേദന കൊണ്ട് പുളഞ്ഞ എന്നെ ബലമായി പിടിച്ചുവെച്ചു, കരച്ചിൽ വെളിയിൽ കേൾക്കാതിരിക്കാൻ വായും പൊത്തി… എങ്കിലും എങ്ങനെയോ അയാളെ തള്ളിമാറ്റി എഴുന്നേറ്റു നിന്നു… ചന്തിയിൽ എന്താ ഇത്ര വേദന… കണ്ണിൽ ഇരുട്ട് കയറി… വേദന സഹിക്കാനാവാതെ കുനിഞ്ഞു നിൽക്കേണ്ടി വന്നു… അപ്പോഴാണ് കാലിലെ ചോര കണ്ടത്, തുടയുടെ താഴേക്ക് ഒലിച്ചിറങ്ങുന്ന ഒരു ചോരച്ചാൽ..അത് കണ്ടപ്പോഴേക്കും കൂടുതൽ പേടിച്ച് കരഞ്ഞു… അന്നാണ് ആദ്യമായി ഒരു അടി കിട്ടിയത്  പേടിച്ചു പോയി.. “മിണ്ടരുത് “അയാൾ ചൂണ്ടു വിരൽ ചുണ്ടിനോട് ചേർത്ത് പറഞ്ഞു… (ഇപ്പോഴും ചോരയും ചോരയുടെ മണവും ഒരു പേടി സ്വപ്നം ആണ്…. കാലിലൂടെ ഒലിച്ചിറങ്ങുന്ന ചോര ഓർമ്മ വരും അന്ന് അനുഭവിച്ച ആ വേദന ഓർമ്മ വരും) അയാൾ അടുക്കളയിലെ കീറത്തുണിയിൽ ചോര തുടച്ചു കളഞ്ഞു… പിന്നെ കുളിപ്പിച്ചു… അപ്പോഴൊക്കെ ശബ്ദം ഉണ്ടാക്കാതെ കരഞ്ഞുകൊണ്ടിരുന്ന എന്നെ അയാൾ തുറിച്ചു നോക്കുന്നുണ്ടായിരുന്നു… “ഇത് ആരോടും പറയാൻ പാടില്ല… പറഞ്ഞാൽ അച്ഛനെ ഞാൻ അങ്ങ് കൊന്നുകളയും, പിന്നെ ചേച്ചിയെ ഇങ്ങനെതന്നെ ചെയ്യും അത് കഴിഞ്ഞു അമ്മയേയും… നീ നല്ല കുട്ടിയല്ലേ അതുകൊണ്ട് ഇത് ആരോടും പറയാൻ പാടില്ല .. പറഞ്ഞാലേ ഇങ്ങനെയൊക്കെ ചെയ്യൂ പറഞ്ഞാൽ അരിവാൾ കൊണ്ട് നിന്റെ അണ്ടിയും മുറിച്ചുകളയും… അതുകൊണ്ട് ഇത് ആരോടും പറയാൻ പാടില്ല…” സ്കൂൾ യൂണിഫോം ഇട്ട് തരുമ്പോൾ അയാൾ പറഞ്ഞത് ഒന്ന് കൂടെ ഓർമ്മിപ്പിച്ചു. 

കുന്ന് കയറി നടന്നു സ്കൂളിലേക്ക് എത്താൻ അന്ന് ആദ്യമായി പ്രയാസം തോന്നി… നടക്കുമ്പോൾ ഭയങ്കര വേദന… അത് പറഞ്ഞു അറിയിക്കാൻ വയ്യ..  ഓടിയാലോ ചാടിയാലോ വീണ്ടും ചോര വരുമെന്ന് പറഞ്ഞിരുന്നു അയാൾ… ക്ലാസ്സിൽ പോയപ്പോൾ കിടക്കാനാണ് തോന്നിയത്…പിന്നീട് മൂന്ന് ദിവസത്തേക്കെങ്കിലും ആ വേദന ഉണ്ടായിരുന്നു… പക്ഷേ ഈ വേദനയോടപ്പം പേടിയായിരുന്നു കൂടുതൽ… അയാൾക്ക് എന്നെ വേദനിപ്പിക്കാമെങ്കിൽ ന്റെ വീട്ടുകാരേം അയാൾ….. വിഷമവും വേദനയും അത് ഒന്നിച്ചു പിടിച്ചുലക്കി കളഞ്ഞു..  രാത്രി പേടിച്ചു കരഞ്ഞപ്പോൾ അമ്മ താരാട്ട് പാടി തന്നു…  എന്താ മോൻ പേടിച്ചത് എന്ന് ചോദ്യത്തിന് ഒന്നും പറഞ്ഞില്ല..അപ്പോഴും ഞാൻ കരഞ്ഞുകൊണ്ടിരുന്നു.

സ്കൂളിൽ പോകാൻ മടി കാണിച്ചപ്പോൾ അമ്മ വടി എടുക്കും എന്ന് കട്ടായം പറഞ്ഞു  പേടിച്ചരണ്ടു പിന്നേം അയാളുടെ വീട്ടിൽ എത്തി… പക്ഷെ അയാൾ പിന്നെ ഒന്നും ചെയ്തില്ല. നടന്നത് ആരോടും പറയരുത് എന്നുമാത്രം പറഞ്ഞു .. 

കുറച്ചു ദിവസങ്ങൾക്കുശേഷം വീണ്ടും ആ കറുത്ത ദിവസം വന്നു എന്തോ ദേഷ്യത്തിലായിരുന്നു അയാൾ, വല്ല്യ ചോദ്യങ്ങൾക്ക് നിൽക്കാതെ നിലത്ത് വിരിച്ചിട്ട പുല്പായയിലേക്ക് വലിച്ചിട്ടു…. വേണ്ട, ചോര വരും, വേദനിക്കും എന്നൊക്കെ പറഞ്ഞുനോക്കി ഇങ്ങുവാടാ എന്നുപറഞ്ഞു അയാൾ വസ്ത്രങ്ങൾ അഴിച്ചു, അന്ന് അയാൾ ശരീരത്തിൽ കടിച്ചാണ് സ്നേഹം പ്രകടിപ്പിച്ചത്, വേദനകൊണ്ട് കരഞ്ഞപ്പോൾ അയാൾക്ക് ആവേശം കൂടി എന്ന് തോന്നുന്നു… കമിഴ്ത്തിക്കിടത്തി തല കൈകൊണ്ട് നിലത്തേക്ക് അമർത്തിവെച്ചു… എന്നിട്ടയാൾ…—- വേദനകൊണ്ട് കൊണ്ട് ഞാൻ ചുരുണ്ട് പോയിരുന്നു… പിൻകഴുത്തിലേറ്റ ശക്തമായ കടി കൊണ്ട് ഞാൻ വീണ്ടും നിവർന്നു വന്നു …അയാളുടെ ശരീരഭാരവും ശക്തമായ ചുറ്റിപ്പിടിക്കലും വായ പൊത്തിപ്പിടിച്ച അയാളുടെ  കൈകളും എന്നെ നന്നേ ശ്വാസം മുട്ടിച്ചു… എന്റെ കണ്ണുകൾ നിറഞ്ഞു എനിക്കൊന്നും കാണാൻ വയ്യാതായി…  പുല്പായയിൽ കമിഴ്ന്നുകിടന്നു പുളഞ്ഞപ്പോൾ എന്റെ ലിംഗം എങ്ങനെയോ മുറിഞ്ഞിരുന്നു… അയാളുടെ സീൽക്കാരം കൂടിവന്നു എന്നിട്ട് അത് ഇല്ലാതായി… അയാളെ തട്ടിമറ്റാനുള്ള ശക്തി എനിക്കില്ലായിരുന്നു… അയാൾ എന്നിൽനിന്നു എഴുന്നേറ്റ് മാറിയ സമയത്തു…ഞാൻ വീണ്ടും ചുരുണ്ടുപോയി… ഒരുതരം മണം ഉണ്ടായിരുന്നു മുറിയിൽ..  കാലിലും തുടകൾക്കിടയിലും നനവ് മനസ്സിലാക്കി നോക്കിയപ്പോൾ ചോര… അരക്ക് കീഴെ മിക്കയിടത്തും ചോര… ശബ്ദം ഉണ്ടാക്കാനോ കരയാനോ എനിക്ക് ശക്തി ഉണ്ടായിരുന്നില്ല….ഇടയ്ക്കു അയാൾ അടുക്കളയിൽ കൊണ്ടുപോയി കുളിപ്പിച്ചു.. പിന്നെ തളർന്നു ഞാൻ ഉറങ്ങിപ്പോയി… ഉച്ചകഴിഞ്ഞു എപ്പോഴോ എഴുന്നേറ്റപ്പോൾ അയാൾ അടുത്തുണ്ടായിരുന്നു… ശരീരം ആസകലം വേദനയുണ്ടായിരുന്നു… നെഞ്ചിലെ കടിച്ച പാടിൽ, പുറത്തു കടിച്ച പാടിൽ, ചന്തിയിൽ ഉള്ള വേദനകാരണം അനങ്ങാൻ പറ്റുന്നില്ല… അയാൾ പേടിച്ചിട്ടുണ്ടായിരുന്നിരിക്കാം ആരോടും പറയരുത് എന്ന് എന്റെ മുടിയിൽ തഴുകിക്കൊണ്ടു പറഞ്ഞു… ഇനി ഇങ്ങനെ ചെയ്യില്ല…. എന്നും പറഞ്ഞു… 

വൈകുന്നേരം ആയപ്പോൾ ഞാൻ പയ്യെ നടന്നു വീട്ടിൽ എത്തി… നടക്കാൻ എനിക്ക് പാറ്റുന്നുണ്ടായിരുന്നില്ല… അടിവയറ്റിൽ നല്ല വേദന… വൈകുന്നേരം അമ്മ വന്നപ്പോൾ കടയിൽ പോകാൻ പറഞ്ഞു… വയ്യ എന്ന് പറഞ്ഞത് ഓർമ്മയുണ്ട്… എന്താ വയ്യാത്തെ എന്ന് ചോദിച്ചപ്പോൾ കരയണം എന്നുണ്ടായിരുന്നു…. എല്ലാം എനിക്ക് താങ്ങാൻ പറ്റുന്നതിലും അധികം ആയിരുന്നു…. വെറും ആറു വയസ്സേ എനിക്കുണ്ടായിരുന്നുള്ളൂ… എന്റെ സ്വഭാവത്തിലെ മാറ്റം അമ്മയും ശ്രെദ്ധിച്ചുകാണും… പയ്യെ അടുത്തുവിളിച്ചു എന്താ പറ്റിയെ എന്ന് ചോദിച്ചു…. തീരെ വയ്യ മൂത്രം ഒഴിക്കുന്നിടത്തു വേദന ഉണ്ട് എന്ന് പറഞ്ഞപ്പോൾ അമ്മ നിക്കർ അഴിച്ചു നോക്കി… ചെറിയ മുറിവ് കണ്ടു… പിന്നെ ഷർട്ട് അഴിച്ചപ്പോൾ കടിച്ച പാടുകൾ കണ്ടു… ഞാൻ പേടിച്ചു കരയാൻ തുടങ്ങി… കരച്ചിലിനിടയിൽ എങ്ങനെയോ അമ്മയോട്  കാര്യം പറഞ്ഞു.. എനിക്കിന്നും നല്ല ഓർമ്മയുണ്ട് അമ്മയുടെ മുഖത്തെ ഭാവം… നെഞ്ചത്ത് കൈവെച്ചു നിലത്ത് ഇരുന്നുപോയി… ആ വഴിവന്ന അയല്പക്കക്കാരി ചേച്ചിയോട് അമ്മ കരഞ്ഞു കാര്യം പറഞ്ഞു അപ്പോഴേക്കും അച്ഛൻ വന്നിരുന്നു… എന്നേ ഒന്ന് നോക്കിയിട്ടു പണിക്കത്തിയുമായി പുറത്തേക്കിറങ്ങിപ്പോയി അച്ഛൻ… നേരം കുറേ വൈകി അച്ഛൻ ചില കൂട്ടുകാരുമായി തിരിച്ചു വന്നു… എന്നിട്ട് എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു.. “ന്റെ മോൻ പേടിക്കണ്ട, അയാൾക്കുള്ളത് അച്ഛൻ കൊടുത്തിട്ടുണ്ട്, കൊന്നേനെ അവനെ ഞാൻ പക്ഷേ അപ്പോഴേക്കും അവരെന്നെ പിടിച്ചു മാറ്റി” അച്ഛൻ എന്നെ എടുത്തു പൊക്കി…. അച്ഛൻ അയാളുടെ അടുത്തെത്തിയപ്പോഴേക്കും അവിടെ ആളുകൾ കൂടിയിരുന്നു… അയാൾക്ക് കുറച്ച് അടികൾ കിട്ടിയിരുന്നു എന്നും കേട്ടു….

പിന്നീട് ഞാൻ അയാളെ കണ്ടിട്ടില്ല… അയ്യാൾ നാടുവിട്ടു പോയിട്ടുണ്ടായിരുന്നു… അന്ന് ഞാൻ ആശ്വസിച്ചെങ്കിലും എന്റെ ജീവിതം കൂടുതൽ ദുർഘടം ആകാൻ പോകുന്നുവെന്ന് ഞാൻ അറിഞ്ഞില്ല. പിന്നീട് അങ്ങോട്ട് അമ്മയുടെ കൺവെട്ടത്തിൽ നിന്നും ഞാൻ മാറിയില്ല… അമ്മ മാറ്റിയില്ല… പുറത്ത് കളിക്കാൻ പോകുന്നത് പോലും വിലക്കിയിരുന്നു… തള്ളക്കോഴി കുഞ്ഞിനെ കരുതുന്നത് പോലെ ആയി അമ്മ. .. രണ്ട് വർഷം കഴിഞ്ഞു പിന്നീട് ഒരിക്കൽ കൂട്ടുകാരനൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ അമ്മ വളരെ ദേഷ്യത്തിൽ വന്നു അവനെ കൂട്ടിക്കൊണ്ട് പോയി..” പല പ്രാവിശ്യം നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് അവന്റൊപ്പം കളിക്കരുത് എന്ന്… അവൻ ചീത്തക്കുട്ടിയാണ് “. ഞാൻ എന്താണ് ചീത്ത കാട്ടിയത് എന്ന് എനിക്കറിയില്ല…. എന്നാലും ആ ഒരു ലേബൽ എനിക്കുണ്ട് എന്ന് ഞാൻ മനസ്സിലാക്കി… പിന്നീട് പലപ്പോഴും പല കൂട്ടുക്കാരിൽനിന്നും നാട്ടുകാരിൽനിന്നും ചില ബന്ധുക്കളിൽ നിന്നും ലൈംഗിക സമീപനം നേരിടേണ്ടി വന്നിട്ടുണ്ട്…. അതെല്ലാം ഞാൻ പഴയ അനുഭവത്തിലൂടെ പ്രശസ്തനായത് കൊണ്ടാണ്… അവരെല്ലാം അതും പറഞ്ഞുകൊണ്ടാണ് വന്നത്…. കുറേ വർഷങ്ങൾ കഴിഞ്ഞു ഡിഗ്രിക്ക് പഠിക്കുമ്പോൾ ജീവിതത്തിൽ ഏറ്റവും അപമാനം തോന്നിയ ഒരു അനുഭവം നടന്നു…. വൈകിട്ട് നടക്കാനിറങ്ങിയപ്പോൾ അയൽക്കാരായ മൂന്നാലു പേരെ കണ്ടു… ” ഹാ നീയോ… നിന്റെ പഴയ ഗുരുനാഥൻ വന്നിട്ടുണ്ടല്ലോ… പോയി അനുഗ്രഹം വാങ്ങി വരൂ..” പിന്നെ കൂട്ടച്ചിരിയും….  ” ഏത് ഗുരുനാഥൻ.. എന്താ പറയുന്നേ..”?, “നിന്നെ പണ്ട് എല്ലാം പഠിപ്പിച്ചുതന്ന —– ചേട്ടൻ ഇല്ലേ.. അയാൾ വന്നിട്ടുണ്ട്… നാളെ പോകും അതിനു മുൻപ് പോയി കണ്ടു പരിചയം പുതുക്കു… ഒരു രസമല്ലേ…” നെഞ്ചിൽ ഒരു കുത്തുകൊണ്ടാ വേദന വന്നു… കണ്ണ് നിറഞ്ഞു തിരിഞ്ഞു നടന്നപ്പോൾ പിന്നിൽ വേറേം കുത്തുവാക്കുകൾ പറഞ്ഞു അവർ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു… അവർക്ക് ചിരിക്കാനുള്ള ഒരു തമാശ മാത്രമാണ് അത് എനിക്കോ…,? ജീവിതത്തിൽ പലപ്പോഴും നമ്മളെ തളർത്തിക്കളയുന്ന കിരാത ഓർമ്മ… ഇപ്പോഴും എനിക്ക് രക്തം കണ്ടാലോ അതിന്റെ മണം അനുഭവിച്ചാലോ ഞാൻ പേടിച്ചു പോകും…. അതുപോലെ അയാളുടെ മണത്തോട് സാമ്യം ഉള്ള മണം വന്നാൽ എനിക്ക് അടിവയറ്റിൽ വേദന വരും… ആരെങ്കിലും കളിയായി വായ് പൊത്തിപ്പിടിച്ചാൽ കാലുകൾ തളരും കൈകൾ വിറയ്ക്കും… ഇപ്പോഴും അതിൽ നിന്നും ഞാൻ ശരിക്കും പുറത്തു വന്നിട്ടില്ല…. എന്നിട്ട് ഇപ്പോഴും അത് ചിലർക്ക്  ചിരിക്കാനുള്ള ഒരു തമാശ മാത്രം.
10 പേരിൽ 6 പേരെങ്കിലും ചെറുപ്പത്തിൽ ഉള്ള ലൈംഗിക ആക്രമണത്തിന് ഇരയായിട്ടുള്ളവർ ആണ്. ഇത് നാട്ടിൽ സർവ്വ സാധാരണം ആയിക്കൊണ്ടിരിക്കുന്നു…. ഇത്തരം അനുഭവങ്ങൾ എൽക്കേണ്ടിവരുന്ന കുട്ടികൾക്ക് ജീവിതകാലം ആ വേദന മനസ്സിൽ ഉണ്ടായിരിക്കും പലപ്പോഴും അത് വെളിയിലേക്കിറങ്ങിവന്നു പല്ലിളിക്കും… പലനാടുകളിൽ പല പേരുകളിൽ പല ഇരകളെ നാം കണ്ടിട്ടുണ്ട്….ഇപ്പോഴും കാണുന്നു…  എന്നാൽ ഒരു ഇര എന്ന നിലയിൽ പറയട്ടേ… ഇനിയൊരാൾക്കും ഇത് സംഭവിക്കരുത്… അതിനാണി തുറന്ന് പറച്ചിൽ… 

ഇനി പറയു…  നമ്മുടെ കുട്ടികളെ സംരക്ഷിക്കാൻ, ഇനിയുമൊരു ഇര ഉണ്ടാകാതിരിക്കാൻ നിങ്ങൾ എന്ത് ചെയ്യും… ???

Advertisements

ഒരു കഥ.

അച്ഛൻ…

അച്ഛന്റെ 60 പിറന്നാൾ ആഘോഷിച്ചതിന്റെ പിറ്റേന്നാണ് ഞാൻ അച്ഛനോട് come out ചെയ്യാൻ തീരുമാനിച്ചത് (അതിത്തിരി അക്രമമായിപ്പോയി) ഞാൻ അച്ഛനേം കൂട്ടി നടക്കാനിറങ്ങി… നടന്നു ഒരു വയലിന്റെ അടുത്തുള്ള ഒരു പാലത്തിന്റെടുത്തിരുന്നു… അവിടെ ഞാൻ എപ്പോഴും പോയിരിക്കാറുള്ള സ്ഥലം ആണ്… അവിടെ വെച്ച് ഞാൻ അച്ഛനോട് കാര്യം പറഞ്ഞു.. എനിക്ക് ലൈംഗികപരമായി ആകർഷണം തോന്നുന്നത് ആണിനോടാണ്… I’m GAY കുറച്ചു നേരം നിശബ്ദനായി നിന്നശേഷം അച്ഛൻ രണ്ടു ചോദ്യങ്ങൾ ചോദിച്ചു…

എന്നുമുതലാണ് നിനക്കിങ്ങനെ തോന്നിയത്..?

ഇത് ചികിത്സിച്ചു മാറ്റാൻ പറ്റുമോ ..?

രണ്ടിനും ഉത്തരം കിട്ടിയ ശേഷം ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് കുറച്ചു നേരം

“വാ നമ്മുക്ക് വീട്ടിലേക്കു പോകാം” അച്ഛൻ എന്റെ നേരെ കൈ നീട്ടി.. ഞാൻ എണീറ്റു.. “എനിക്കു നീ കുറച്ചു സമയം തരു… ഇതെനിക്ക് … എനിക്കെന്തോ… ഒന്നും പറയാൻ പറ്റുന്നില്ല” .. അച്ഛൻ നടന്നു തുടങ്ങി… അച്ഛന്റെ കണ്ണുകൾ ചുവന്നിരുന്നു…

നിറകണ്ണുകളോടെ ഞാൻ അച്ഛന്റെ പിന്നിലൂടെ നടന്നു… “എന്നെ വെറുക്കല്ലേ അച്ഛാ”…ഞാൻ വിതുമ്പി.. അച്ഛൻ നടത്തം നിർത്തി തിരിഞ്ഞു നിന്നു ” എന്തിന് കുഞ്ഞേ… ” ആ ശബ്ദം ഇടറിയിരുന്നു.. ” നീ എന്റെ മകനല്ലേ… നിന്നെ ഞാനെങ്ങനെ വെറുക്കും… വരൂ നമ്മുക്ക് വീട്ടിലേക്കു പോകാം..”…

വീട്ടിലേക്കു നടന്നെങ്കിലും വീട്ടിലേക്കു കേറാൻ എനിക്കോ അച്ഛനോ കഴിഞ്ഞില്ല, വീടിനടുത്തുള്ള ആളൊഴിഞ്ഞ ഒരു വഴിയരികിൽ അച്ഛൻ നിന്നു… അവിടെവെച്ചു അച്ഛന് panic attack ഉണ്ടായി.. ചെറിയ ശ്വാസംമുട്ടലും മറ്റും.. ഞാൻ അച്ഛന്റെ നെഞ്ചു തിരുമ്മിക്കൊടുത്തു.. breath control ചെയ്ത് അച്ഛനെ കുറച്ചു ദൂരം നടത്തിച്ചു(ഞാൻ വല്ലാതെ പേടിച്ചുപോയിരുന്നു) “മോൻ പേടിക്കണ്ട.. ഇത് പെട്ടെന്നത് കേട്ടപ്പോൾ ഉണ്ടായ shock ആണ്… സാരമില്ല ഇപ്പൊ ശരിയായി… നീ പേടിക്കണ്ട ഇനിയികനെയുണ്ടാവില്ല” അച്ഛൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു… ”

“അച്ഛൻ എന്നോട് ക്ഷമിക്കണം, അച്ചന്റെ ഏറ്റവും സന്തോഷിച്ചു നിൽക്കുന്ന ഈ ദിവസത്തിൽ ഇത് പറയേണ്ടി വന്നതിൽ.. എനിക്കിത് താങ്ങാൻ വയ്യത്തോണ്ടാ ഞാൻ….” അച്ഛൻ എന്നെ ചേർത്തുനിർത്തി എന്റെ കവിളിൽ, കണ്ണുകളിൽ, നെറ്റിയിൽ ഒക്കെ ഉമ്മകൾ തന്നു.. “ഇത് നീ ഇപ്പോഴെങ്കിലും എന്നോട് പറഞ്ഞില്ലേ.. ഇത് ആരോടും പറയാനാവാതെ ന്റെ കുഞ്ഞ് വിഷമിച്ചു ഇത്രേം കാലം ഉള്ളിൽ കൊണ്ടുനടന്നു… നിനക്കിതു നേരത്തെ എന്നോട് പറയാമായിരുന്നു… ഇനി എന്റെ കുട്ടി വിഷമിക്കണ്ട… ഞാൻ ഉണ്ട് നിന്റെ കൂടെ.. നമുക്കിത് ഒന്നിച്ചു നേരിടാം.. ഭഗവാൻ നിനക്കിങ്ങനെയൊരു വ്യത്യസ്ഥത തന്നു.. നമ്മൾ അതിനനുസരിച്ചു ജീവിച്ചല്ലേ പറ്റൂ.. ന്റെ കുഞ്ഞിന് അസൂഖകൾ ഒന്നും വന്നില്ലല്ലോ… ഞാനുണ്ടെടാ നിന്റെ കൂടെ…” ചിരിച്ചുകൊണ്ട്

“ശ്ശൊ..! ഞാൻ ആകെ കരഞ്ഞു.. നീ വിഷമിക്കണ്ട ട്ടോ… നീ വാ നമ്മുക്ക് വീട്ടിലേക്കു പോകാം… അവിടെ എല്ലാരും അത്താഴം കഴിക്കാൻ കാത്തിരിക്കുവായിരിക്കും…” അത് പറഞ്ഞു മുണ്ടിന്റെ തുമ്പിൽ കണ്ണീർ തുടച്ചു വീട്ടിലേക്കു നടന്നു പോകുന്ന അച്ഛനെനോക്കി ഞാൻ നിന്നു….

വീട്ടിൽ അച്ഛൻ normal ആയി പെരുമാറാൻ ശ്രമിക്കുന്നുണ്ടായിരുന്നു… രത്രി ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അച്ഛനെ നോക്കി നെഞ്ചുരുകി ഞാൻ അച്ഛന്റെടുത്തിരുന്നു.
രാവിലെ…

” മോനെ… അതെ.. (അല്പം മടിച്ചു) നിന്നെ ആരെങ്കിലും അടിക്കാനൊക്കെ വന്നാൽ കുതറിമാറി തിരിച്ചടിക്കാനൊക്കെ കഴിയില്ലേ… അതിനെന്തെകിലും ശക്തിക്കുറവുള്ളടുപോലെയുണ്ടോ.. ?” ഞാൻ ഉറക്കെ ചിരിച്ചു പോയി… “ന്റെ അച്ഛാ .. എനിക്കങ്ങനെ ഒരു കുഴപ്പവുമില്ല … ന്താ… ഒന്ന് try ചെയ്യുന്നോ.. ?” ചമ്മിയ ചിരിയുമായി വീണ്ടും അടുത്ത ചോദ്യം… “പിന്നെ.. Bangalore ഒക്കെ ചിലർ സാരിയൊക്കെയുടുത് നിനക്കങ്ങനെയെന്തെകിലും ഇഷ്ട്ടം… ???” (Transgender ആണൊന്നു) “ഹെന്റെ അച്ഛാ…. ഞാൻ അങ്ങനെയുമല്ല… ഞാനും transgender ഉം എല്ലാം ഒരേ community ആണ്…” എന്നിട്ട് ഞാൻ LGBTQI കുറിച്ച് അച്ഛനോട് കുറച്ചു പറഞ്ഞു കൊടുത്തു… പിന്നെയും ആ മുഖത്ത് സംശയം ബാക്കി… “അച്ഛൻ വേഗം ready ആകു നമ്മുക്ക് കോഴിക്കോടുവരെ പോകാം.. അവിടെ കിഷോർ എന്നാരോൾ ഉണ്ട്.. അച്ഛൻ അദ്ദേഹത്തോടൊന്നു സംസാരിക്കൂ… അച്ഛന്റെ കുറേ സംശയങ്ങൾ മാറിക്കിട്ടും”

പിന്നെ അച്ഛനേം കൂട്ടി കോഴിക്കോട്ടേക്ക് അവിടെ elements caffe (turns out, this caffe has become the best come out place… you guys should visit sometimes) അവിടെ കിഷോറേട്ടനുമായി അച്ഛൻ കുറെ സംസാരിച്ചു.. അച്ഛന്റെ സംശയങ്ങൾ ഒരുപാടു തീർത്തു… കിഷോറേട്ടൻ അച്ഛനോട് being gay എന്താണെന്നു പറഞ്ഞു കൊടുത്തു കൂടെ അരുണിനെയും കണ്ടുസംസാരിച്ചു… രണ്ടുപേരെയും കെട്ടിപ്പിടിച്ചു യാത്ര ചോദിച്ചു ഞങ്ങൾ വയനടിലേക്ക് തിരിച്ചു…

ബസ്സിൽ അച്ഛൻ എന്റെ കൈ ചേർത്ത് പിടിച്ചു… ” നിനക്കിങ്ങനെ സംഭവിച്ചതിൽ എനിക്ക് വിഷമം ഉണ്ട്.. നീ എനിക്കൊരേയൊരു മകനാണ്… എന്തായാലും ഇനി ഇതിനെ നേരിടാതെ തരമില്ലല്ലോ… എന്തിനും ഞാൻ നിന്റെ കൂടെയുണ്ട്..എന്തായാലും മരുന്നിനും മന്ത്രവാതത്തിനും പിന്നാലെ പോയി നിന്നെ കൂടുതൽ torture ചെയ്യാൻ ഞാനില്ല.. നീ കുറച്ചകലെ ഒരു city യിൽ ജീവിച്ചോളൂ… മാസത്തിൽ ഒരിക്കൽ എന്നേം അവളേം(അമ്മ) വന്നുകണ്ടാൽ മതി… ഞാൻ പതിയെ അവളെ പറഞ്ഞു മനസ്സിലാക്കിക്കോളാം അവൾക്കു നിന്നെ മനസ്സിലാക്കാൻ പറ്റും” ഞങ്ങൾ ബസ്സ് ഇറങ്ങി വീട്ടിലേക്കു നടന്നു….
ഞാൻ ഒരു വർഷമായി പലതവണ പറയാൻ കരുതി പിന്നീട് മാറ്റിവെച്ചതായിരുന്നു ഈ come out.. ഇനി അമ്മ… she’s one of the bold and brave lady I know എന്നാലും അമ്മ അമ്മയല്ലേ… ആദ്യം വിഷമം ഉണ്ടാകും പക്ഷെ ഇപ്പൊ എന്റെ കൂടെ അച്ഛനുണ്ടല്ലോ.. അച്ഛൻ അമ്മയെ പറഞ്ഞു മനസ്സിലാക്കിക്കോളും… സമയമെടുക്കും എങ്കിലും… വയനാട്ടിലെ ഒരു സാധാ കൂലിപ്പണിക്കാരനായ ഒരു മനുഷ്യന് വളരെ വലിയ മനസ്സുണ്ട് എന്നറിഞ്ഞു അച്ഛന്റെ കൈ പിടിച്ച് മനസ്സിൽ വലിയ ആരാധനയോടെ അച്ഛനെ നോക്കി ഞാൻ അച്ഛന്റെ കൂടെ വീട്ടിലേക്കു നടന്നു…..
അമ്മ….

ഇന്നലെ അച്ഛൻ അമ്മയോട് പറഞ്ഞു…. അമ്മ കരഞ്ഞു…

പിന്നെ പറഞ്ഞു, “നിന്റെ മുഖത്തെ സന്തോഷം മായാതെ കണ്ടാൽ മതിയെനിക്ക്… എന്തുകൊണ്ടാണ് നീ ഇത്രേം കാലം ഇത് പറയാതിരുന്നത്… പറയായിരുന്നു… നീ ജനിച്ചപ്പോൾ തളർന്ന് അല്ലെങ്കിൽ അംഗവൈകല്യം സംഭവിച്ചോ ആയിരുന്നെങ്കിലും ഞാൻ നിന്നെ നോക്കുമായിരുന്നില്ലേ… ഇതിപ്പോ അത്രേം വലുതോന്നുമല്ലല്ലോ…. നീ സങ്കട പെടേണ്ട…. എനിക്ക് നിന്നെ ഒന്ന് കണ്ടാൽ മതിയെന്റെ കുഞ്ഞേ…നിന്നോടുള്ള സ്നേഹം കുറഞ്ഞിട്ടില്ല കൂടിയിട്ടേയുള്ളൂ”

സുലോചന … തെളിഞ്ഞ കാഴ്ചയുള്ളവൾ എന്നും ഈ പേരിന് അർത്ഥമുണ്ട് ..

😍😍😍

Create a free website or blog at WordPress.com.

Up ↑